നിയന്ത്രണ രേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ വധിച്ചു

Posted on: November 13, 2018 10:26 pm | Last updated: November 14, 2018 at 10:23 am

ശ്രീനഗര്‍: നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ അങ്കുര്‍ സെക്ടറിലാണ് നുഴഞ്ഞുയറ്റശ്രമം വിഫലമാക്കിയത്. ഉച്ചക്ക് 1.50നാണ് സംഭവമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇയാളില്‍ നിന്ന് വന്‍ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

സ്ഥലത്ത് സൈന്യം ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടോ എന്നറിയുന്നതിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നതിനിടെയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുന്നത്.