Connect with us

Kerala

അഴീക്കോട് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന കേസ് വിധി പറയാന്‍ മാറ്റിവെച്ചു

Published

|

Last Updated

കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംവി നികേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വിധി പറയുവാന്‍ മാറ്റിവെച്ചു. അതേ സമയം കെഎം ഷാജിക്ക് എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യം നിഷേധിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

വര്‍ഗീയ പരാമര്‍ശമടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തതിന് അഴീക്കോട് എംഎല്‍എ ആയിരുന്ന കെഎം ഷാജിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം ആറ് കൊല്ലത്തേക്ക് അയോഗ്യനാക്കിയിരുന്നു. എന്നാലിത് പിന്നീട് കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു.

Latest