പന്തളത്ത് വാഹനാപകടത്തില്‍ ഒരു മരണം; ഒരാളുടെ നില ഗുരുതരം

Posted on: November 13, 2018 11:16 am | Last updated: November 13, 2018 at 12:07 pm

പന്തളം: ഐരാണിക്കുഴിയില്‍ ഓട്ടോ ടാക്‌സിയും പാല്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍ മരിച്ചു. കായംകുളം കണ്ടല്ലൂര്‍ വടക്ക് തുണ്ടത്തില്‍ വടക്കേതില്‍ ഗണേശന്‍(62)ആണ് മരിച്ചത്. രാവിലെ 8.30ഓടെ പന്തളം-മാവേലിക്കര റോഡിലാണ് അപകടം നടന്നത്.

അപകടത്തില്‍ ഓട്ടോ ടാക്‌സി യാത്രക്കാരായ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പരുക്കേറ്റ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷം ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് ഓട്ടോ വെട്ടിപ്പൊളിച്ച് ഗണേശനെ പുറത്തെടുത്തത