രാജസ്ഥാനില്‍ ബിജെപി മന്ത്രി രാജിവെച്ചു

Posted on: November 12, 2018 8:04 pm | Last updated: November 12, 2018 at 9:47 pm

രാജയ്പൂര്‍: രാജസ്ഥാനില്‍ ഡിസംബര്‍ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി മന്ത്രി രാജിവെച്ച് അണികള്‍ക്കൊപ്പം പാര്‍ട്ടിവിട്ടു. പൊതുജനാരോഗ്യ വകുപ്പ് മന്ത്രി സുരേന്ദ്ര ഗോയലാണ് ബിജെപിയെ വെട്ടിലാക്കിക്കൊണ്ട് രാജിവെച്ചത്.

ജൈതാരന്‍ മണ്്ഡലത്തില്‍നിന്നും അഞ്ച് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ഗോയല്‍ ഇതേ മണ്ഡലത്തില്‍ ബിജെപി വിമതനായി മത്സരിക്കുമെന്നാണറിയുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെ മന്ത്രിയുടെ രാജി ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.