Connect with us

International

യു എസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു പ്രതിനിധിയായ വനിത പ്രസി. സ്ഥാനത്തേക്ക് മത്സരിച്ചേക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: യു എസ് കോണ്‍ഗ്രസിലെ ഹവായിയില്‍ നിന്നുള്ള ആദ്യ ഹിന്ദുമതാനുയായിയായ പ്രതിനിധി തുളസി 2020ല്‍ അമേരിക്കന്‍ പ്രസി. തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ലോസ് ഏഞ്ചലസില്‍ കഴിഞ്ഞ ദിവസം നടന്ന് ഒരു സമ്മേളനത്തില്‍ പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ സമ്പത് ശിവാംഗിയാണ് ഇതിന്റെ സൂചനകള്‍ നല്‍കിയത്. തുളസി അടുത്ത യു എസ് പ്രസിഡന്റ് ആകാന്‍ സാധ്യതയുണ്ടെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. സമ്മേളനത്തില്‍ പങ്കെടുത്തിരുന്നെങ്കിലും പ്രസി. പദത്തിലേക്ക് മത്സരിക്കുമെന്ന കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തുളസി തയ്യാറായില്ല.

തിരഞ്ഞെടുപ്പില്‍ മികച്ച പ്രചാരണം നടത്തുന്നതിന് സാമ്പത്തിക സഹായം തേടി ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ഉള്‍പ്പടെയുള്ളവരെ സമീപിച്ചു വരികയാണ് തുളസിയും സംഘവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഹിന്ദു മതാനുയായിയാണെങ്കിലും തുളസി ഇന്ത്യക്കാരിയല്ല. അമേരിക്കന്‍ സനോവയിലാണ് അവരുടെ ജനനം. ഹവായിയില്‍ നിന്നുള്ള സെനറ്റ് അംഗമായ പിതാവ് മൈക്ക് ഗബ്ബാര്‍ഡ് കത്തോലിക്കക്കാരനും മാതാവ് കാരോള്‍ പോര്‍ട്ടര്‍ ഗബ്ബാര്‍ഡ് കോകോഷ്യന്‍ വംശജയുമാണ്. രണ്ടാം വയസ്സില്‍ ഹവായിയിലെത്തിയ മൈക്ക് തന്റെ കൗമാരത്തില്‍ ഹിന്ദുമതാനുയായിയായി മാറുകയായിരുന്നു. മാതാവിന്റെ വിശ്വാസം പിന്‍പറ്റിയാണ് തുളസിയും ഹിന്ദു മതം സ്വീകരിച്ചത്.

Latest