മന്ത്രിസ്ഥാനം രാജിവെക്കില്ല; അദീബിന്റെ രാജി വ്യക്തിപരം: മന്ത്രി കെടി ജലീല്‍

Posted on: November 12, 2018 6:27 pm | Last updated: November 12, 2018 at 8:49 pm

മലപ്പുറം: ബന്ധുവായ അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്നും കെടി ജലീല്‍.അദീബുമായി ബന്ധപ്പെട്ടതെല്ലാം കഴിഞ്ഞ അധ്യായമാണ്.

അദീബിന്‍രെ രാജി അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു കൂട്ടര്‍ 2006മുതല്‍ തന്റെ രാജി ആവശ്യപ്പെട്ടുവരികയാണ്. അവര്‍ ഇനിയും അതാവശ്യപ്പെടും. പഴയ ആരോപണങ്ങള്‍ക്ക് അര്‍ഥമില്ലാതെ വരുമ്പോഴാണ് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്. കൂട്ടത്തില്‍ ഒന്നു രണ്ടെണ്ണം കൂടി ഇരിക്കട്ടെ എന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.