ശബരിമല യുവതീ പ്രവേശം: പുന:പരിശോധന ഹരജികള്‍ നാള പരിഗണിക്കും

Posted on: November 12, 2018 6:14 pm | Last updated: November 12, 2018 at 6:49 pm

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച പുനപരിശോധന ഹരജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വൈകിട്ട് മൂന്നിന് ഹരജികള്‍ പരിഗണിക്കുക.

ജഡ്ജിമാരുടെ ചേംബറിലേക്ക് അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും പ്രവേശനം വിലക്കിയിട്ടുണ്ട്. 48 പുനപരിശോധന ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്.