കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗിക അതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

Posted on: November 12, 2018 4:19 pm | Last updated: November 12, 2018 at 6:15 pm

കോഴിക്കോട് : കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ യുവതിയെ കടന്നുപിടിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ ഹനീഷ് (40)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുറ്റിയാടിയില്‍നിന്നു  മാനന്തവാടിയിലേക്കുപോവുകയായിരുന്ന ബസില്‍ ഇന്നലെ രാത്രിയിലാണു സംഭവം. യാത്രക്കിടെ
കണ്ടക്ടര്‍ യുവതിയുടെ ദേഹത്തു കടന്നുപിടിച്ചതായാണു പരാതി. ബസില്‍ വച്ചുതന്നെ യുവതി ഭാവിവരനു മൊബൈലില്‍ സന്ദേശമയച്ചു. അദ്ദേഹം വിവരമറിയിച്ചതിനെത്തുടര്‍ന്നു തൊണ്ടര്‍നാട് പോലീസ് ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.