ശബരിമലയില്‍ അഹിന്ദുക്കളെ തടയണമെന്ന ഹരജിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍

Posted on: November 12, 2018 3:58 pm | Last updated: November 12, 2018 at 5:16 pm

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ അഹിന്ദുക്കളെ തടയണമെന്ന ഹരജിയിലാണ് ഇതിനെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ പല വാദങ്ങള്‍ നിലവിലുണ്ട്. മലയന്‍മാരുടേതാണെന്നും ബുദ്ധക്ഷേത്രമാണെന്നുമുള്ള വാദങ്ങളുണ്ട്.

നിരവധി മുസ്്‌ലിങ്ങളും ക്രിസ്ത്യാനികളും ഇവിടെയെത്തുന്നുണ്ട്. വഖഫ് ബോര്‍ഡ്, മുസ്്‌ലിം സംഘടനകള്‍, വാവരി ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ എന്നിവയുമായി കൂടിയാലോചിച്ച് മാത്രമെ ഹരജിയില്‍ കോടതി തരുമാനമെടുക്കാവുവെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. പൊതുജനതാല്‍പര്യമുള്ള വിഷയം എന്ന നിലയില്‍ മാധ്യമങ്ങളില്‍ പരസ്യം ചെയ്യണം. പൊതുജന ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.