നഷ്ടപ്പെട്ടത് കഴിവുറ്റ ഭരണാധികാരിയെ: പ്രധാനമന്ത്രി

Posted on: November 12, 2018 6:49 am | Last updated: November 12, 2018 at 9:48 am

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അനന്ത്കുമാറിന്റെ നിര്യാണത്തിലൂടെ കഴിവുറ്റ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ബിജെപിക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്നും കര്‍ണാടകയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അദ്ദേഹം അഹോരാത്രം പ്രയത്‌നിച്ചുവെന്നും പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. അനന്ത്കുമാറിന്റെ കുടുംബത്തെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

അനന്ത്കുമാറിന്റെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, സദാനന്ദ ഗൗഡ തുടങ്ങിയരും അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും ബംഗളൂരു അദ്ദേഹത്തിന്റെ എല്ലാമെല്ലാം ആയിരുന്നുവെന്നും നിര്‍മല സീതാരാമന്‍ ട്വീറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. സഹോദര തുല്യനായ അനന്ത് കുമാറിന്റെ വിയോഗം അവിശ്വസനീയമാണെന്ന് സദാനന്ദ ഗൗഡ ട്വിറ്ററില്‍ കുറിച്ചു.