Connect with us

Gulf

സഊദിയില്‍ കനത്ത മഴ, രണ്ട് മരണം

Published

|

Last Updated

ദമ്മാം: മഴയെതുടര്‍ന്നുണ്ടായ ഒഴുക്കില്‍ പെട്ട് ജിദ്ദയിലും ത്വായിഫിലുമായി രണ്ട് പേര്‍ മരണപ്പെട്ടു. റിയാദിലുണ്ടായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലും മറ്റും കുടുങ്ങിപ്പോയ 93 പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. 71 ല്‍ പരം വാഹനങ്ങള്‍ വെള്ളക്കെട്ടില്‍പെട്ട് കേടുപാടു സംഭവിച്ചു.

റിയാദില്‍ വാഹനങ്ങള്‍ ഒഴുകിപ്പോവുന്ന രംഗങ്ങളുടെ വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു.സഊദിയില്‍ പലയിടങ്ങളിലും വീണ്ടും മഴ പെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

Latest