Connect with us

Ongoing News

ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി

Published

|

Last Updated

കൊച്ചി: ഐഎസ്എല്‍ ഫുടബോളില്‍ സ്വന്തം മണ്ണില്‍ വീണ്ടും തോല്‍വി ഏറ്റുവാങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. എഫ്‌സി ഗോവക്ക് എതിരായ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയം രുചിച്ചത്.

സ്പാനിഷ് താരം ഫെറാന്‍ കോറോമിനാസിന്റെ ഇരട്ടഗോളും പകരക്കാരനായി ഇറങ്ങിയ ഇന്ത്യന്‍ താരം മന്‍വീര്‍ സിംഗിന്റെ ഗോളുമാണ് ഗോവക്ക് വിജയമൊരുക്കിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സന്ദേശ് ജിങ്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസ ഗോള്‍ നല്‍കിയത്.

---- facebook comment plugin here -----

Latest