അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ വ്യോമസേന സുസജ്ജം: എയര്‍ ചീഫ് മാര്‍ഷല്‍

Posted on: November 11, 2018 9:12 pm | Last updated: November 11, 2018 at 9:12 pm

ന്യൂഡല്‍ഹി: ഇന്ത്യ പസഫിക് മേഖലയിലുയരുന്ന ഏതു ഭീഷണിയെയും നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന സുസജ്ജമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ. രാജ്യത്തിന്റെ പൊതു താത്പര്യങ്ങള്‍ക്കു നേരെയുള്ള ഏതു വെല്ലുവിളിയെയും ചെറുക്കാന്‍ സേന സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ചൈന ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളില്‍ നടപ്പാക്കുന്ന സൈനിക ആധുനികവത്കരണം, നവീന ആയുധങ്ങള്‍ സംവിധാനിക്കല്‍ തുടങ്ങിയവയും അതിര്‍ത്തി പ്രശ്‌നങ്ങളും ആശങ്കയുയര്‍ത്തുന്നതാണെന്ന് ധനോവ വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കി. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ പരിശീലന ക്യാമ്പുകള്‍ തകര്‍ക്കാന്‍ വ്യോമസേന പങ്കുവഹിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.