Connect with us

Ongoing News

ഐ-ലീഗ്: ഷില്ലോങിന് എതിരെ ഗോഗുലം എഫ്‌സിക്ക് ജയം

Published

|

Last Updated

കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ ഷില്ലോങ് ലജോങ്ങിനെ പരാജയപ്പെടുത്തി ഗോഗുലം എഫ്‌സിക്ക് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഷില്ലോങിനെ ഗോഗുലം പരാജയപ്പെടുത്തിയത്.

കളിയുടെ 43ാം മിനുട്ടില്‍ ഗനിയാണ് ഗോഗുലത്തിന്റെ ആദ്യ ഗോള്‍ നേടിയത്. 56ാം മിനുട്ടില്‍ അന്റൊണിയോ ജെര്‍മനും 66ാം മിനുട്ടില്‍ രാജേഷും എതിര്‍വല കിലുക്കി. 78ാം മിനുട്ടില്‍ ബുവാമിലൂടെയാണ് ഷില്ലോങ് ആശ്വാസ ഗോള്‍ നേടിയത്.

ഈ സീസണില്‍ ഗോഗുലം എഫ്‌സിയുടെ ആദ്യ വിജയമാണിത്. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഗോഗുലം മൂന്നാം സ്ഥാനത്തെത്തി.

Latest