Connect with us

Kerala

ബിജെപിക്കെതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ട : പിഎസ് ശ്രീധരന്‍പിള്ള

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയിലെ പ്രക്ഷോഭ പരിപാടികള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന ശബ്ദരേഖ പുറത്തുവിട്ടത് സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തോടുള്ള ദ്രോഹമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. ബിജെപിക്കെതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് തന്റെ പ്രസംഗം വിവാദമാക്കിയത്

അഭിഭാഷകനെന്ന നിലയില്‍ എല്ലാ പാര്‍ട്ടികളേയും സഹായിച്ചിട്ടുണ്ട്. നിയമസഭയിലെ അക്രമത്തില്‍ സിപിഎം നേതാക്കളും നിയമോപദേശം തേടിയിരുന്നു. തന്ത്രി താനുമായി സംസാരിച്ചത് നിയമോപദേശത്തിനാണ്. അഭിഭാഷകന്‍ എന്ന നിലയിലും വിശ്വാസി എന്ന നിലയിലും തന്റെ കടമയാണ് ചെയ്തതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

---- facebook comment plugin here -----

Latest