വിദേശികളുടെ ഉടമസ്ഥതയില്‍ ആശുപത്രികളും ഡിസ്പന്‍സറികളും തുടങ്ങാം

Posted on: November 4, 2018 9:47 am | Last updated: November 4, 2018 at 9:47 am

ദമ്മാം: വിദേശികളുടെ ഉടമസ്ഥതയില്‍ സഊദിയില്‍ ആശുപത്രികളും ഡിസ്പന്‍സറികളും തുടങ്ങാം.ഇത് സംബന്ധിച്ച് വ്യവസ്ഥ ഭേദഗതി ചെയ്തു കൊണ്ടുള്ള നിയമം സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകരിച്ചു.

സ്വകാര്യ ഡിസ്പന്‍സിറികള്‍ സ്വദേശിയും സ്‌പെഷലിസ്റ്റുമായ ഡോക്ടറുടെ ഉടമസ്ഥതയിലേ അനുവദിക്കൂ എന്ന ഹിജ്‌റവര്‍ഷം 1423ലെ നിയമമാണ് ഭേദഗതി ചെയ്തത്.സ്ഥാപനം നിയന്ത്രിക്കേണ്ടതും സൂപ്പര്‍ വൈസ് ചെയ്യേണ്ടതും ഈഡോക്ടറായിരിക്കണം .മാത്രമല്ല ഇയാള്‍ മറ്റേതിങ്കിലും സഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലന്നും വ്യവസ്ഥയുണ്ടായിരുന്നു.എന്നാല്‍ ഈ നിയമങ്ങളെല്ലാം ഭേദഗതി ചെയ്തു കൊണ്ടുള്ള നിര്‍ദേശം സല്‍മാന്‍ രാജാവ് അംഗീകരിച്ചിട്ടുണ്ട്.

.