Connect with us

International

ഇന്ത്യന്‍ സിനിമകള്‍ക്കും ചാനലുകള്‍ക്കും പാക്കിസ്ഥാനില്‍ വീണ്ടും വിലക്ക്

Published

|

Last Updated

ഇസ്ലാമാബാദ്: ഇന്ത്യന്‍ സിനിമകള്‍ക്കും ടെലിവിഷന്‍ ഷോകള്‍ക്കും പാക് സുപ്രീം കോടതി വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. യുണൈറ്റഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി. ഉചിതമായ പരിപാടികള്‍ മാത്രം പ്രക്ഷേപണം ചെയ്യാന്‍ അധികാരികള്‍ ശ്രമിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

2016ല്‍ പാക്കിസ്ഥാന്‍ ഇലേക്ട്രാണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഇന്ത്യന്‍ സിനിമകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും എഫ്എം റേഡിയോകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2017ല്‍ ലാഹോര്‍ ഹൈക്കോടതി ഇത് റദ്ദാക്കുകകയായിരുന്നു.