അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കരുതെന്ന ഹരജി ഹൈക്കോടതി തള്ളി

Posted on: October 25, 2018 4:34 pm | Last updated: October 25, 2018 at 5:26 pm

കൊച്ചി: ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ യുവതീപ്രവേശം അനുവദിക്കരുതെന്ന ഹരജി ഹൈക്കോടതി തള്ളി.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഹരജിക്കാരന് ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. പൊതുപ്രവര്‍ത്തകനായ പിഡി ജോസഫാണ് ഹരജി നല്‍കിയത്.