Connect with us

Kerala

ശബരിമല വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി. രണ്ടു മലയാളി വനിതകളാണു സുപ്രീംകോടതിയെ സമീപിച്ചത്. ബിജെപി നേതാക്കള്‍, തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി. ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി. വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞവര്‍ക്കെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ ശക്്തമായ പ്രതിഷേധമാണ് ഉണ്ടായത്.

അതേ സമയം ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് അഭിഭാഷകരായ രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാല് വനിതകള്‍ ഹൈക്കോടതിയെ സമീപിച്ചതില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ ഹൈക്കോടി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകായാണ്.

Latest