യുഎഇ സന്ദര്‍ശനം കഴിഞ്ഞു; മുഖ്യമന്ത്രി തിരികെയെത്തി

Posted on: October 22, 2018 9:38 am | Last updated: October 22, 2018 at 11:21 am

തിരുവനന്തപുരം: നാല് ദിവസത്തെ യഎഇ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ച രണ്ടരയോടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയും സംഘവും വിമാനമിറങ്ങിയത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവര്‍ മുഖ്യമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഫണ്ട് സ്വരൂപിക്കാനാണ് മുഖ്യമന്ത്രി യുഎഇയിലെത്തിയത്.