First Gear
പുതിയ എര്‍ടിഗ നവംബര്‍ 21ന് വിപണിയിലെത്തും
മുംബൈ: മാരുതിയുടെ എംപിവിയായ എര്‍ടിഗയുടെ പുതുതലമുറ മോഡല്‍ അടുത്ത മാസം 21ന് ഇന്ത്യയില്‍ അവതരിപ്പിക്കും. നേരത്തെ സ്വിഫ്റ്റിന്റെ പുതുതലമുറ മോഡല്‍ ഈ വര്‍ഷം ആദ്യം കമ്പനി പുറത്തിറക്കിയിരുന്നു. ആറ് വര്‍ഷമായി നിരത്തിലുള്ള എര്‍ടിഗ മാസത്തില്‍ ശരാശരി 4500 യൂണിറ്റുകള്‍ വില്പന നടത്തപ്പെടുന്നുണ്ട്. പുതിയ മോഡല്‍ വിപണിയില്‍ എത്തിയാലും പഴയ മോഡല്‍ വില്പന തുടരും.
പുതിയ എര്‍ടിഗയ്ക്ക് നിലവിലുള്ള മോഡലിനേക്കാള്‍ നീളവും വീതിയും കൂടുതലായിരിക്കും. പുതിയ അലോയ് വീലുകളും പ്രധാന ഫീച്ചറുകളില്‍ ഒന്നാണ്. അല്പം ഉയര്‍ത്തിയ വിന്‍ഡ് ഷീല്‍ഡാണ് പ്രധാന മാറ്റം. പിന്‍നിര സീറ്റിന് കൂടുതല്‍ സ്പേസ് നല്‍കുന്നതിന് പിന്‍ഭാഗം അല്പം നീട്ടിയിട്ടുണ്ട്. ബൂട്ട് സ്പേസും കൂടുതലാണ്.
---- facebook comment plugin here -----