മീടു: എംജെ അക്ബര്‍ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

Posted on: October 11, 2018 9:19 pm | Last updated: October 12, 2018 at 10:11 am

ന്യഡല്‍ഹി: മീടു കുരുക്കില്‍പെട്ട കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്ക് ഇരയാക്കരുതെന്നും അവര്‍ പറഞ്ഞു. അക്ബറിന് എതിരെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ പ്രതികരിക്കുന്നത്.

ഏഴോളം വനിതാ മാധ്യമ പ്രവര്‍ത്തകരാണ് എം ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ടെലഗ്രാഫ്, ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം ജെ അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിത മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക അതിക്രമ കഥകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.