കാസര്‍കോട്: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേന്ദ്ര സര്‍വകലാശാല പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ഥിയായ അഖില്‍ ആണ് ക്യാമ്പസില്‍വെച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കുന്ന ആത്മഹത്യാകുറിപ്പുകള്‍ അഖിലില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സര്‍വകലാശാല അധിക്യതരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന് ആരോപിച്ചാണ് ജുലൈയില്‍ അഖിലിനെ പുറത്താക്കിയത്. അഖിലിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്യാമ്പസില്‍ എസ്എഫ്‌ഐ സമരം നടത്തിയിരുന്നു.