ലിഫ്റ്റില്‍ കുടുങ്ങിയ തൊഴിലാളികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

Posted on: October 6, 2018 4:58 pm | Last updated: October 6, 2018 at 4:58 pm

അബുദാബി: ബഹുനില കെട്ടിടത്തിന്റെ പുറംഭാഗം വൃത്തിയാക്കുന്നതിനിടെ ലിഫ്റ്റില്‍ കുടുങ്ങിയ തൊഴിലാളികളെ അബുദാബി പോലീസ് രക്ഷപ്പെടുത്തി.
അബുദാബി അല്‍ വഹ്ദ മാളിന് സമീപത്തെ മില്ലേനിയം ഹോട്ടലിന്റെ പുറം ഭാഗം വൃത്തിയാക്കുന്നതിനിടയിലാണ് ഹോട്ടലിന്റെ 21 നിലയില്‍ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായത് കാരണം രണ്ട് ഏഷ്യന്‍ തൊഴിലാളികള്‍ കുടുങ്ങിയത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അബുദാബി സിവില്‍ ഡിഫന്‍സ് അധികൃതരും പോലീസും മേല്‍ക്കൂരയുടെ ഗ്ലാസ് പൊളിച്ചാണ് തൊഴിലാളികളെ രക്ഷിച്ചത്. ഇത്തരത്തിലുള്ള അപകടം ഒഴിവാക്കുന്നതിന് തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സാങ്കേതിക തൊഴിലാളികളേയും ഉറപ്പുവരുത്തണമെന്നും റാപിഡ് ഇന്റര്‍വെന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ഇബ്രാഹിം അലി ജലാല്‍ അല്‍ ബലൂശി ആവശ്യപ്പെട്ടു.