Connect with us

Ongoing News

ക്രിസ്റ്റ്യാനോ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് പുറത്ത്

Published

|

Last Updated

ലിസ്ബണ്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കി. പോളണ്ടിനും സ്‌കോട്‌ലാന്‍ഡിനും എതിരായ യുവേഫ നേഷന്‍സ് ലീഗ്, രാജ്യാന്തര സൗഹൃദ മത്സരം എന്നിവക്കുള്ള ടീമില്‍ നിന്നാണ് റൊണാള്‍ഡോയെ നീക്കിയത്. താരത്തിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്നാണ് നടപടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

2009ല്‍ ലാസ് വേഗാസിലെ ഹോട്ടലില്‍വച്ച് ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി 34 കാരിയായ യുഎസ് യുവതി രംഗത്തെത്തിയിരുന്നു. ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോയും രംഗത്തെത്തി. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും താരത്തെ പിന്തുണച്ചു.

ഒഴിവാക്കിയെങ്കിലും ഭാവിയില്‍ റൊണാള്‍ഡോക്ക് പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ തിരിച്ചെത്താമെന്ന്
പരിശീലകന്‍ സാന്റോസ് വ്യക്തമാക്കി. റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ യുറഗ്വായോട് തോറ്റു പുറത്തായശേഷം ഇതുവരെ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ കളിച്ചിട്ടില്ല. ക്രൊയേഷ്യയ്‌ക്കെതിരായ സൗഹൃദ മല്‍സരത്തില്‍നിന്നും ഇറ്റലിക്കെതിരായ നേഷന്‍സ് ലീഗ് മല്‍സരത്തില്‍നിന്നും റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ചിരുന്നു.

---- facebook comment plugin here -----

Latest