ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Posted on: October 2, 2018 9:37 am | Last updated: October 2, 2018 at 11:14 am

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

പ്രതിഭാധനനായ കലാകാരനെയാണ് നഷ്ടപ്പെട്ടതെന്നും സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ ബാലഭാസ്‌കറിനായെന്നും മുഖ്യമന്ത്രി പറഞ്ഞു. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കര്‍ മരിച്ചത്.