കന്നുകാലി കടത്ത് ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ ട്രക്കിന് തീവെച്ചു; നാല് വാഹനങ്ങള്‍ തകര്‍ത്തു

Posted on: October 1, 2018 8:16 pm | Last updated: October 1, 2018 at 8:16 pm

ബദ്രക്: കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ ട്രക്കിന് തീവെച്ചു. നാല് വാഹനങ്ങള്‍ തകര്‍ത്തു. ഒഡിഷയിലെ അസുറാലിയിലാണ് സംഭവം. അസുറാലിക്ക് സമീപമുള്ള പന്ദാരബാട്ടിയയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് തിരിച്ച ഏഴ് ട്രക്കുകളില്‍ ഒന്ന് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന തടഞ്ഞു. തുടര്‍ന്ന് ട്രക്കില്‍ നിന്ന് കന്നുകാലികളെ പുറത്തിറക്കി.

പുറത്തിറക്കിയ കന്നുകാലികളില്‍ നാലെണ്ണം ചത്തിരുന്നു. ഇതോടെ ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. ഒരു ട്രക്കിന് തീയിട്ടപ്പോള്‍ മറ്റ് നാലെണ്ണം അടിച്ചുതകര്‍ക്കുകയായിരുന്നു. കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ആളുകള്‍ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.