കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐപിസി 509 അനുസരിച്ച് കുറിവിലങ്ങാട് പോലീസാണ് കേസെടുത്തത്. ഒരു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജ് കന്യാസ്ത്രീയെ അപമാനിച്ചത്. തുടര്‍ന്ന് ജോര്‍ജിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കന്യാസ്ത്രീക്കെതിരെ ചില പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ രംഗത്തെത്തിയിരുന്നു.