Connect with us

National

സമാധാനത്തിനായി ആത്മാഭിമാനം പണയം വെക്കില്ല: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ആത്മാഭിമാനം പണയം വെച്ച് സമാധാനം പുലര്‍ത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനം പുലര്‍ത്തുന്നത് ഉത്തരവാദിത്വമാണ്. പക്ഷേ അത് ആത്മാഭിമാനം പണയം വെച്ച് കൊണ്ടായിരിക്കില്ലെന്ന് പ്രതിമാസ റേഡിയോ പരമ്പരയായ മന്‍കി ബാത്തില്‍ അദ്ദേഹം പറഞ്ഞു. മിന്നലാക്രമണത്തിന്റെ വാര്‍ഷികാഘോഷം പരാക്രം പര്‍വ് എന്ന പേരില്‍ ആഘോഷിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

രാജ്യ സുരക്ഷയില്‍ സൈന്യത്തിന്റെ ത്യാഗങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. യുവാക്കള്‍ ഇന്ത്യന്‍ സൈനികരുടെ ത്യാഗ നിര്‍ഭരമായ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കണം. ഐക്യവും അഖണ്ഡതയും നിലനിര്‍ത്തിപ്പോന്ന രാജ്യ പാരമ്പര്യത്തെയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് കാണിച്ചു തന്നത്. യോദ്ധാക്കളുടെ ഭൂമിയാണ് ഇന്ത്യ. ഇവ പുതിയ തലമുറ മനസ്സിലാക്കണമെന്നും നരേന്ദ്ര മോദി പ്രസംഗത്തില്‍ പറഞ്ഞു.

രണ്ട് ലോകമഹായുദ്ധങ്ങളിലും ഇന്ത്യന്‍ സൈന്യം നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. രാജ്യം എന്നും സമാധാനം കാംക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ് അതെന്നും മോദി ഓര്‍മിപ്പിച്ചു.

Latest