Connect with us

Kerala

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഒക്‌ടോബര്‍ രണ്ട് മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

പിരിച്ചുവിട്ട 143 താത്കാലിക ജീവനക്കാരെ സംരക്ഷിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും സിംഗിള്‍ ഡ്യൂട്ടി പ്രശ്‌നം പരിഹരിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കാന്‍ ധാരണയായതായും ജീവനക്കാര്‍ അറിയിച്ചു.

ജീവനക്കാരുടെ സംയുക്ത സമരസമിതിയാണ് ഒക്‌ടോബര്‍ രണ്ടിന് അര്‍ധരാത്രി മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നത്.

Latest