Connect with us

Kerala

ന്യൂനമര്‍ദത്തിന് സാധ്യത; തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: ഒക്‌ടോബര്‍ ആറിന് അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ബാഗത്ത് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ്, എട്ട് തീയതികളില്‍ ഇത് ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ന്യൂനമര്‍ദം കാരണം കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ ഒക്‌ടോബര്‍ ആറ്മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ദീര്‍ഘനാളത്തേക്ക് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ ന്യൂനമര്‍ദം സംബന്ധിച്ച് അറിയിക്കണമെന്ന് ദുരന്ത നിരവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഇവര്‍ ഒക്‌ടോബര്‍ അഞ്ചിന് മുമ്പ് സുരക്ഷിത തീരത്ത് എത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാന്‍ ആവശ്യമായ എല്ലാ സന്നാഹങ്ങളും ഒരുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ ഇവയാണ്:

ഫിഷറീസ് വകുപ്പ്

  • ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥപനങ്ങളെയും അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക.
  • ദീര്‍ഘനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കുക
  • ദീര്‍ഘനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ ഒക്ടോബര്‍ 5ന് മുന്‍പ് സുരക്ഷിതമായി തീരം അണയണം എന്ന് നിര്‍ദേശിക്കുക
  • ഇന്ന് മുതല്‍ കടലില്‍ പോകുന്നവര്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബര്‍ 5ന് മുന്‍പ് സുരക്ഷിതമായി തീരം അണയണം എന്ന് നിര്‍ദേശിക്കുക.
  • കടല്‍ ആംബുലന്‍സുകള്‍ സുസജ്ജമാണ് എന്ന് ഉറപ്പ് വരുത്തുക
  • അടിയന്തിര രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുക

തീരദേശ പോലീസ്

  • മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ കേന്ദ്ര കാലവസ്ഥാ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുത് എന്ന് തീരദേശങ്ങളില്‍ അറിയിപ്പ് നല്‍കുക.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്

  • മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ കേന്ദ്ര കാലവസ്ഥാ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുത് എന്ന് തീരദേശങ്ങളില്‍ അറിയിപ്പ് നല്‍കുക.

പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍

  • മേല്‍ മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുക
  • തുടര്‍ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്യുക

ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം

  • മേല്‍ അറിയിപ്പുകള്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു എന്ന് ഉറപ്പ് വരുത്തുക