Connect with us

Kerala

ശബരിമല വിധി: പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി വിധിയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതു സര്‍ക്കാറിന്റെ കള്ളക്കളിയാണ് ഇത്തരമൊരു വിധിയിലേക്ക് നയിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിപാടെടുത്തില്ല. പൊതുജനങ്ങളെ കബളിപ്പിക്കാന്‍ സ്വീകരിച്ച ഇരട്ട നിലപാടാണ് കേസിലെ പ്രതികൂലമായി ബാധിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Latest