Connect with us

Kerala

വൈടുകെ: പെട്രോള്‍ വില നൂറു കടന്നാല്‍ പമ്പുകളുടെ പ്രവര്‍ത്തനം നിലയ്ക്കും

Published

|

Last Updated

ബംഗളൂരു: രണ്ടായിരാമാണ്ടില്‍ കമ്പ്യൂട്ടര്‍ ലോകം ഭയന്ന വൈ ടു കെ പ്രശ്‌നത്തിന് സമാനമായ പ്രതിസന്ധി പെട്രോള്‍ പമ്പുകളെയും ബാധിക്കുന്നു. അനുദിനം കുതിച്ചുപായുന്ന പെട്രോള്‍ വില നൂറ് രൂപ കടന്നാല്‍ പമ്പുകളുടെ പ്രവര്‍ത്തനം നിലക്കും. നിലവില്‍ 99.99 രൂപ വരെ രേഖപ്പെടുത്താന്‍ മാത്രമാണ് പമ്പുകളിലെ ഡിസ്‌പ്ലേ യൂണിറ്റുകളില്‍ സംവിധാനുമുള്ളത്. വില നൂറു രൂപ കടന്നാല്‍ ഡിസ്‌പ്ലേയില്‍ 0.00 എന്നാകും തെളിയുക. ഇങ്ങനെ വരുമ്പോള്‍ പമ്പുടമകള്‍ക്ക് ലിറ്ററിന്റെ വില മാന്വലായി കണക്കുകൂട്ടേണ്ടിവരും.

പമ്പുകളിലെ ഡിസ്‌പ്ലേ യൂണിറ്റുകള്‍ സംവിധാനിച്ചപ്പോള്‍ പെട്രോള്‍ വില നൂറ് രൂപ കടക്കുന്നത് ചിന്തിച്ചിട്ട് പോലുമുണ്ടാകില്ലെന്ന് ആള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ എം പ്രഭാകര്‍ റെഡ്ഢി പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഡിസ്‌പ്ലേ യൂണിറ്റില്‍ മാറ്റം വരുത്താന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദിവസവും വര്‍ധിക്കുന്ന പെട്രോള്‍ വില ഈ നില തുടര്‍ന്നാല്‍ ഉടന്‍ തന്നെ നൂറ് രൂപയിലെത്തും. മുംബൈയില്‍ ഇപ്പോള്‍ വില 90 രൂപ കടന്നിട്ടുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ക്രൂഡ് ഓയില്‍ വിലവര്‍ധനയും അനുസരിച്ച് ഡിസംബര്‍ മധ്യത്തോടെ പെട്രോള്‍ വില നൂറ് രൂപ കടക്കുമെന്നാണ് കണക്കുകൂട്ടല്‍. രൂപയുടെ മൂല്‍്യത്തകര്‍ച്ച് പിടി്ച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കുമെങ്കിലും ക്രൂഡ് എണ്ണ വിലയിലെ വര്‍ധന കേന്ദ്രത്തിന്റെ പരിധിക്ക്് അപ്പുറമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ പെട്രോള്‍ പമ്പുകളില്‍ വില മാറുന്നത് ഓട്ടോമാ്റ്റിക് സംവിധാനം വഴിയാണ്. എണ്ണക്കമ്പനിയുടെ സെന്‍ട്രല്‍ സെര്‍വറിലാണ് വില രേഖപ്പെടുത്തുന്നത്. സെന്‍ട്രല്‍ സെര്‍വറില്‍ വില നൂറ് രേഖപ്പെടുത്തിയാല്‍ ഡിസ്‌പ്ലേ യൂണിറ്റ് പ്രവര്‍ത്തനം നിലക്കുകയോ 0.00 എന്ന് വില കാണിക്കുകയോ ചെയ്യും. ഈ സ്ഥിതി കണക്കിലെടുത്ത് ഡിസ്‌പ്ലേ യൂണിറ്റുകളില്‍ മാറ്റം വരുത്താന്‍ എണ്ണക്കമ്പികള്‍ നടപടി ആരംഭിച്ചിട്ടുണ്ട്.