Connect with us

Kerala

ആചാരം പാലിക്കുന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് വരില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Published

|

Last Updated

തിരുവനന്തപുരം: ആചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ത്രീകള്‍ ആരും കോടതി വിധി ചൂണ്ടിക്കാട്ടി ശബരിമലയിലേക്ക് വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. അമ്പലത്തിനുള്ളില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധിയുടെ തുടര്‍നടപടികള്‍ അടുത്ത ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിക്കും. വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും ആചാരപരമായും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശബരിമല വിഷയത്തില്‍ ഉന്നതല യോഗം ഞായറാഴ്ച ചേരുന്നുണ്ട്. വകുപ്പ് മന്ത്രിമാരും ഉദ്യോഗ്സ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Latest