Connect with us

Gulf

ഐ സി എഫ് കുവൈത്ത് മെഡിക്കല്‍ കേമ്പ് നവംബര്‍ 30ന്

Published

|

Last Updated

കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കമ്മിറ്റി, ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം (ഐ.ഡി.എഫ്), കുവൈത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ കേമ്പ് 2018 നവംബര്‍ 30ന് വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30വരെ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും.

കേമ്പില്‍ ജനറല്‍ മെഡിസിന്‍, ഹൃദ്രോഗം, മൂത്രാശയ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, ന്യൂറോളജി, ഇ.എന്‍.ടി., കണ്ണുരോഗങ്ങള്‍, ശിശുരോഗം, ഗൈനക്കോളജി, എല്ലു രോഗംതുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള പരിശോധനകളും വിവിധ ലബോറട്ടറി ടെസ്റ്റുകളും സൗജന്യമായി ലഭ്യമാകും.

കേമ്പ് ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുവര്‍ ഒക്ടോബര്‍ 25നു മുമ്പായി പേര് രജിസ്റ്റര്‍ചെയ്യേണ്ടതാണ്. ഓണ്‍ലൈനായും ഐ.സി.എഫിന്റെ വിവിധ സെന്‍ട്രല്‍, യൂണിറ്റ് കമ്മിറ്റികളുമായി ബന്ധപ്പെട്ടും റജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ഐ.സി.എഫ്. കുവൈത്ത് പത്രക്കുറിപ്പില്‍അറിയിച്ചു.

ഇൗ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒാൺലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നമ്പറുകളില്‍ ബന്ധപ്പെടുക:

24720619 / 50479590 / 99771506 / 97825616 (ജലീബ്) / 97139979 (ഫര്‍വാനിയ) / 50222944 (ജഹ്‌റ) / 97278376 (കുവൈത്ത്‌സിറ്റി) / 99493803 (ഫഹാഹീല്‍).

Latest