Connect with us

International

ഇസ്‌റാഈല്‍ സൈന്യം ഏഴ് ഫലസ്തീനികളെ വെടിവെച്ചു കൊന്നു

Published

|

Last Updated

ജറൂസലം: ഗാസാ അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ ഇസ്‌റാഈല്‍ സൈന്യം ഏഴ് ഫലസ്തീനികളെ വെടിവെച്ചു കൊന്നു. മൂന്ന് കൗമാരക്കാരുള്‍പ്പടെ ഏഴ് പേര്‍ വെടിയേറ്റുമരിച്ചതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുരക്ഷാവേലിക്കരികില്‍ സ്ഫോടക വസ്തു സ്ഥാപിച്ചതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈല്‍ സൈനികവൃത്തങ്ങളുടെ വാദം.

കഴിഞ്ഞ മാര്‍ച്ച് 30ന് ശേഷം ഗാസയിലെ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ ഇസ്‌റാഈല്‍ സൈനിക നടപടിയില്‍ ഇരുനൂറിലധികം ഫലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. സ്വന്തം നാടുകളിലേക്കു മടങ്ങാന്‍ തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫലസ്തീനികളുടെ പ്രക്ഷോഭം. പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭയടക്കം ഇടപെട്ട് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല.

Latest