Connect with us

International

ഫേസ്ബുക്കിന് വീണ്ടും വന്‍ സുരക്ഷാ വീഴ്ച; അഞ്ച് കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച. ഇന്ത്യ ഉള്‍പ്പെട്ട രാജ്യങ്ങളിലെ അഞ്ച് കോടി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണ് ചോര്‍ത്തിയത് എന്നതിനെ സംബന്ധിച്ച് ഫേസ്ബുക്ക് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമാണെന്നും സുരക്ഷാപാളിച്ചയില്‍ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് മാത്രം 27 കോടി ഉപയോക്താക്കള്‍ ഫേസ്ബുക്കിനുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറ്റമുണ്ടായതെന്നാണ് വിവരം. ഇക്കാര്യം ഫേസ്ബുക്ക് സാങ്കേതിക വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

Latest