Connect with us

Kerala

തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നും
പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ അറിയിച്ചു.

മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഭുവനചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആചാര അനുഷ്ഠാനങ്ങള്‍ മനസിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലാണു സുപ്രീം കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഭുവനചന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പരമോന്നത നീതിപീഠത്തിന്മേലുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെടുത്തുന്ന രൂപത്തിലുള്ളതാണു വിധി. ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തിനു മുമ്പ് തന്നെ ശബരിമലയില്‍ ആചാരങ്ങള്‍ നിലനിന്നിരുന്നു. അതു സംരക്ഷിക്കപ്പെടണം. ആര്‍എസ്എസിന് മറ്റ് അജണ്ടകളുള്ളത് കൊണ്ടാണ് വിധിയെ അനുകൂലിക്കുന്നതെന്നും ശിവസേന ആരോപിച്ചു

---- facebook comment plugin here -----

Latest