Connect with us

International

യുഎന്നില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് സുഷമ; ഭീകരത പ്രചരിപ്പിക്കുന്നതില്‍ പാക്കിസ്ഥാന്‍ അഗ്രഗണ്യര്‍

Published

|

Last Updated

യുഎന്‍: ഭീകരവാദം പ്രചരിപ്പിക്കുന്നതില്‍ അഗ്രഗണ്യരാണ് പാക്കിസ്ഥാനെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരവാദം പ്രചരിപ്പിക്കുന്നതോടൊപ്പം തന്നെ അത് നിഷേധിക്കാനും അവര്‍ക്ക് വൈദഗ്ധ്യമുണ്ടെന്നും അവര്‍ പറഞ്ഞു. 73ാമത് യുഎന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.

ന്യൂയോര്‍ക്കില്‍ നടന്ന 9/11 ഭീകരാക്രമണവും മുംബൈയില്‍ നടന്ന 26/11 ഭീകരാക്രമണവും സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നശിപ്പിച്ചുവെന്ന് സുഷമ പറഞ്ഞു. ഉസാമ ബിന്‍ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ നിന്ന് പിടികൂടിയപ്പോഴാണ് പാക്കിസ്ഥാന്‍ തുറന്നുകാട്ടപ്പെട്ടത്. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണ്. ഇന്ത്യക്ക് ഭീകരവാദ വെല്ലുവിളി ഉയര്‍ത്തുന്നത് അയല്‍ രാജ്യമാണെന്നും സുഷമ പറഞ്ഞു.

ഇന്ത്യയുടെ ക്ഷേമപദ്ധതികളെക്കുറിച്ചും സുഷമ സംസാരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയായ ജന്‍ധന്‍ യോജന ഇന്ത്യയിലാണ് ആരംഭിച്ചത്. ഇതുവഴി 32 കോടി 61 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. ഇതില്‍ പലരും ബാങ്കിന്റെ പടി പോലും കാണാത്തവരായിരുന്നുവെന്നും സുഷമ പറഞ്ഞു.

Latest