Connect with us

Kerala

ഹജ്ജ് എംബാര്‍ക്കേഷന്‍: കരിപ്പൂരിന് പ്രതീക്ഷക്ക് വക

Published

|

Last Updated

ജിദ്ദ: ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിനു നഷ്ടമാവില്ലെന്ന് പ്രതീക്ഷ. വലിയ വിമാനങ്ങള്‍ക്കു കരിപ്പൂരില്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ നേരത്തേ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായിരുന്ന കോഴിക്കോടിന് അതു തിരിച്ചുകിട്ടാന്‍ തന്നെയാണ് സാധ്യത. വ്യോമയാന മന്ത്രി സുരേഷ് പ്രഭു അത്തരമൊരുറപ്പും ജൂലൈയില്‍ എംഡിഎഫ് നിവേദക സംഘത്തിന് നല്‍കിയിരുന്നു. നിലവില്‍
നെടുമ്പാശ്ശേരിയാണ് എംബാര്‍ക്കേഷന്‍ പോയിന്റ്.

കണ്ണൂരിലേക്കും ഹജ്ജ് സര്‍വീസ് കൊണ്ടു വരാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒരു സംസ്ഥാനത്ത് മൂന്ന് സ്റ്റേഷനുകള്‍ ഹജ്ജിനായി അനുവദിക്കാനിടയില്ല. പരമാവധി രണ്ടു സ്റ്റേഷനുകള്‍ അനുവദിച്ചേക്കാം. ഏറ്റവും കൂടുതല്‍
ഹാജിമാരുള്ളത് കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ പരിധിയില്‍ ആകയാലും, കോടികള്‍ മുടക്കി പണിതീര്‍ത്ത വിപുലമായ സൗകര്യത്തോടു കൂടിയുള്ള ഹജ്ജ് ഹൗസ് കോഴിക്കോട് ഉള്ളതിനാലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിര്‍ബന്ധമായും അനുവദിക്കേണ്ടത് കോഴിക്കോട്ടു തന്നെയാകണം. സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതും കോഴിക്കോടിനു തന്നെയാണ്. ഹജ്ജ് സര്‍വീസുകളെ യാത്രാ വിമാനങ്ങളുടെ സാങ്കേതിക തടസ്സങ്ങള്‍ ബാധിക്കില്ല. ഹജ്ജ് സര്‍വീസുകള്‍ പ്രത്യേക വിമാന
സര്‍വീസുകളാണെന്നതാണ് കാരണം. അടുത്ത ഹജ്ജിനായി ഡിസംബറിനു മുമ്പു തന്നെ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളില്‍ നിന്ന് അനുമതി തേടുമെന്നതിനാല്‍ ഇപ്പോള്‍ തന്നെ ഹജ്ജ്് എംബാര്‍ക്കേഷനു
വേണ്ടിയുള്ള പരിശ്രമം തുടങ്ങിയേ മതിയാകൂ.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അടുത്താഴ്ച ഡല്‍ഹി സന്ദര്‍ശനം നടത്തുന്നത് അതിന്റെ ഭാഗമായാണെന്നറിയുന്നു. സൗദിയക്ക് കോഴിക്കോട്ടു ഡെസ്റ്റിനേഷന്‍ അനുവദിച്ചു കിട്ടാനും, ഹജ്ജ് എംബാര്‍ക്കേഷന്‍ തിരിച്ചു ലഭ്യമാക്കാനും ബന്ധപ്പെട്ട മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും കാണുന്നതിനാണ് ചെയര്‍മാന്റെ ഡല്‍ഹി യാത്ര. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയേയും വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരേയും കാണുന്നതിനാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. പ്രവാസ ലോകത്തെ ലക്ഷക്കണക്കിനാളുകള്‍ വളരെ പ്രതീക്ഷയോടെയാണ് വലിയ വിമാനങ്ങളും ഹജ്ജ്സ ര്‍വീസും കരിപ്പൂരിന് തിരികെ ലഭിക്കുന്ന മുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നത്.