Connect with us

Gulf

മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇയിലെത്തും

Published

|

Last Updated

ദുബൈ: കേരളത്തിന്റെ നവനിര്‍മിതി ലക്ഷ്യമാക്കി നടത്തുന്ന ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ സന്ദര്‍ശിക്കും. അടുത്ത മാസം 17 മുതല്‍ നാലുദിവസമായിരിക്കും സന്ദര്‍ശനം. നോര്‍ക്ക ഡയറക്ടര്‍ എം എ യൂസുഫലിയുടെ നേതൃത്വത്തില്‍ ലോകകേരള സഭയിലെ യു എ ഇ പ്രമുഖരുടെ യോഗവും പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ രണ്ടു യോഗങ്ങളും നടത്തും. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ എമിറേറ്റുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. പ്രളയബാധിത കേരളത്തിന്റെ പുനഃനിര്‍മിതിക്ക് യു എ ഇ നല്‍കുന്ന വിലമതിക്കാനാകാത്ത സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി ഭരണാധികാരികള്‍ക്ക് നേരിട്ട് നന്ദി പറയും.

Latest