Connect with us

Kerala

ശബരിമല സ്ത്രീപ്രവേശന വിധി: തിങ്കളാഴ്ച സംസ്ഥാനത്ത് ശിവസേന ഹര്‍ത്താല്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്ത് ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രിയെയും മറ്റു അവശ്യസേവനങ്ങളേയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവസേന കേരള രാജ്യപ്രമുഖ് എംഎസ് ഭുവനചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആചാര അനുഷ്ഠാനങ്ങള്‍ മനസിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലാണു സുപ്രീം കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് പരമോന്നത നീതിപീഠത്തിന്മേലുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെടുത്തുന്ന രൂപത്തിലുള്ളതാണു വിധി. ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തിനു മുമ്പ് തന്നെ ശബരിമലയില്‍ ആചാരങ്ങള്‍ നിലനിന്നിരുന്നു. അതു സംരക്ഷിക്കപ്പെടണം. ആര്‍എസ്എസിന് മറ്റ് അജണ്ടകളുള്ളത് കൊണ്ടാണ് വിധിയെ അനുകൂലിക്കുന്നതെന്നും ശിവസേന ആരോപിച്ചു