Connect with us

National

മണിക്കൂറുകളോളം ഫോണ്‍ വിളി; ഭര്‍ത്താവ് ശകാരിച്ചതിന് യുവതി മൂന്ന് മക്കളേയുമായി കിണറ്റില്‍ ചാടി മരിച്ചു

Published

|

Last Updated

സേലം: മണിക്കൂറുകളോളം ഫോണ്‍ വിളികള്‍ക്ക് ഭര്‍ത്താവ് ശകാരിച്ചതിന് യുവതി മൂന്ന് മക്കളേയും കിണറ്റിലെറിഞ്ഞ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കൊഴിഞ്ഞിപ്പട്ടിയിലാണ് സംഭവം. വീട്ടില്‍നിന്നും 27കാരിയായ യുവതിയേയും മക്കളേയും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ ക്യഷിയിടത്തിലെ കിണറ്റില്‍നിന്നും യുവതിയുടേയും ഏഴ് വയസ്, മൂന്ന് വയസ്, ഒമ്പത് മാസം പ്രായമുള്ള മൂന്ന് കുട്ടികളുടേയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

യുവതി മറ്റൊരാളുമായി മണിക്കൂറുകളോളം സംസാരിക്കുന്നതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് യുവതിയുടെ ഫോണ്‍ പിടിച്ചു വാങ്ങിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ഫോണില്‍നിന്നും ഇതേ നമ്പറിലേക്ക് വിളി തുടര്‍ന്നു. ഇതറിഞ്ഞ ഭര്‍ത്താവ് യുവതിയെ ശകാരിച്ചു. ഇതിന് ശേഷം ജോലിക്ക് പോയ ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴാണ് യുവതിയേയും മക്കളേയും കാണാതായത്.

Latest