Connect with us

National

രണ്ടാം മിന്നലാക്രമണം നടന്നതിന്റെ സൂചനകളുമായി രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയതിന്റെ സൂചനകളുമായി ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ്സിംഗ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഇന്നലെ ഭഗത് സിംഗ് പ്രതിമ അനാഛച്ഛാദനം ചെയ്ത് സംസാരിക്കവെയാണ് ഇത്തരമൊരു സൂചനകള്‍ മന്ത്രി നല്‍കിയത്. “ചിലകാര്യങ്ങള്‍ നടന്നു കഴിഞ്ഞു. അക്കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. എന്നാല്‍ ശരിക്കും വലിയ കാര്യങ്ങളാണ് നടന്നത്. എന്നെ വിശ്വസിക്കു… രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വലിയ കാര്യങ്ങളാണ് നടന്നത്. വരും ദിവസങ്ങളില്‍ എന്ത് നടക്കുമെന്ന് നിങ്ങള്‍ അറിയും” – എന്നിങ്ങനെയായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രസംഗം. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍ ക്രൂരമായി കൊലപ്പെടുത്തിയത് പരാമര്‍ശിക്കവെയാണ് മന്ത്രി മിന്നലാക്രമണത്തിന്റെ സൂചനകള്‍ നല്‍കിയത്.

ജവാനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തില്‍ പാക്കിസ്ഥാനില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് രണ്ടാം മിന്നലാക്രമണത്തിന്റെ സൂചനകള്‍ മന്ത്രി നല്‍കുന്നത്.