Connect with us

International

ഇന്തോനേഷ്യന്‍ ദ്വീപില്‍ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 384 ആയി

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുവേസി ദ്വീപിലുണ്ടായ സുനാമിയില്‍ഇതുവരെ 384 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ 540ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് തീരത്ത് മണ്ണില്‍ പുതഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് ദ്വീപില്‍ ഭൂകമ്പമുണ്ടായത്.

മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലു ഡോംഗല എന്നിവിടങ്ങളില്‍ ശക്തമായ തിരമാലകള്‍ ആഞ്ഞടിച്ചു. ഇതില്‍ ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടില്ല.
രണ്ടാം മിന്നലാക്രമണം നടന്നതിന്റെ സൂചനകളുമായി രാജ്‌നാഥ് സിംഗ്

---- facebook comment plugin here -----

Latest