Connect with us

Kerala

കശ്മീരില്‍ പത്തോളം തോക്കുകളുമായി പോലീസ് ഉദ്യോഗസഥനെ കാണാതായി

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്്മീരിലെ പിഡിപി എംഎല്‍എയുടെ വസതിയില്‍ കാവലിന് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥനെ എകെ 47 തോക്ക്് ഉള്‍പ്പെടെ ആയുധങ്ങളൂമായി കാണാതായി. വാച്ചി നിയോജക മണ്ഡലം എംഎല്‍എ ഐജാസ് അഹമ്മദിന്റെ ജവഹര്‍ നഗറിലെ വസതിയിലാണ് സംഭവം. വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായതെന്ന് പോലീസ് പറഞ്ഞു.

എംഎല്‍എയുടെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പത്ത് തോക്കുകളുമായാണ് ഷോപ്പിയാന്‍ സ്വദേശിയായ ആദില്‍ ബഷീര്‍ എന്ന പോലീസുകാരന്‍ കടന്നിരിക്കുന്നത്. ഇയാള്‍ക്കായി പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.