Connect with us

Kerala

ബ്രൂവറി അനുവദിച്ച ഉത്തരവ് പുറത്തുവിടണം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്: ബ്രൂവറികള്‍ അനുവദിച്ചത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് രേമേശ് ചെന്നിത്തല. ഇടത് സര്‍ക്കാറിന്റെ മദ്യനയത്തിലും എല്‍ഡിഎഫ് പ്രകടനപത്രികയിലും ഇല്ലാത്ത കാര്യമാണ് ബ്രൂവറികളെന്നും അദ്ദേഹം പറഞ്ഞു.ബ്രൂവറി അഴിമതിയില്‍ വ്യവസായ വകുപ്പിനും പങ്കുണ്ട്. ബ്രൂവറി അനുവദിച്ചത് മുഖ്യമന്ത്രി രഹസ്യമാക്കിവെച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം.

ആരാണ് ഇത് സംബന്ധിച്ച ഫയലില്‍ ഒപ്പിട്ടതെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് എക്‌സൈസ് മന്ത്രിക്കായി പത്ത് ചോദ്യങ്ങളും ഉന്നയിച്ചു. ബ്രൂവറി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പെവിടെ? ഉണ്ടെങ്കില്‍ പരസ്യപ്പെടുത്താത്തതെന്ത്? മദ്യനയത്തില്‍ ബ്രൂവറിയുടെ കാര്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.

Latest