കുട്ടികളെ പീഡിപ്പിച്ച 2000 പേരുടെ ലൈംഗിക ശേഷി നശിപ്പിക്കാന്‍ ഒരുങ്ങി ഈ രാജ്യം

Posted on: September 28, 2018 9:11 pm | Last updated: September 28, 2018 at 9:11 pm

അസ്താന: കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കുറ്റവാളികള്‍ക്ക് വ്യത്യസ്ത ശിക്ഷ നല്‍കാനൊരുങ്ങി കസാഖിസ്ഥാന്‍. ഇത്തരം കേസുകളില്‍ പിടിയിലായ 2000 കുറ്റവാളികളുടെ ലൈംഗിക ശേഷി നശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 19 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.

കുട്ടികളെ പീഡിപ്പിച്ച കേസില്‍ 2016 ഏപ്രിലില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ക്കാണ് ആദ്യം ഈ ശിക്ഷ നല്‍കുക. ലൈംഗിക ശേഷി നശിപ്പിക്കുന്ന ക്രിപ്‌റ്റോടെയറോണ്‍ എന്ന മരുന്ന് കുത്തിവെക്കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് കുട്ടികളെ പീഡിപ്പിക്കുന്നവരെ ഷണ്ഢീകരിക്കാനുള്ള നിയമം കസാഖിസ്ഥാന്‍ പാസ്സാക്കിയത്.