Connect with us

International

ഇന്തോനേഷ്യയില്‍ ഭൂചലനം; സുനാമി

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമിയും. സുലവേസി തീരത്തേക്ക് സുനാമി തിരമാലകള്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ഇന്തോനേഷ്യന്‍ ടിവി പുറത്തുവിട്ടു. പലു, ദോംഗ്‌ല എന്നിവടങ്ങളില്‍ വീടുകള്‍ നിലംപൊത്തി. ഇവിടെ ചിലരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് മുന്നറിയിപ്പ് പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് സുനാമിയുണ്ടായതെന്നാണ് സൂചന

This is bloody terrifying to watch.. like something from a disaster movie. A tsunami hitting Indonesia earlier today. pic.twitter.com/LPS3NjGKT7

ആദ്യം റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ ഒരാള്‍ മരിക്കുകയും പത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകള്‍ തകര്‍ന്നു. രണ്ടാം ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലും ഇന്തൊനീഷ്യയില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ 500 പേരാണ് മരിച്ചത്.

ഏറ്റവുമധികം ഭൂചലനങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന പസഫിക് റിംഗ് ഓഫ് ഫയര്‍ മേഖലയിലാണ് ഇന്തൊനീഷ്യയുടെ സ്ഥാനം. ശരാശരി ചെറുതും വലുതുമായ ഏഴായിരത്തോളം ഭൂകമ്പങ്ങളാണ് ഇവിടെയുണ്ടാകുന്നത്.