Connect with us

National

ബിജെപിക്ക് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസിന് ബെംഗളൂരു കോര്‍പറേഷന്‍ മേയര്‍ സ്ഥാനം

Published

|

Last Updated

ബംഗളൂരു: ബെംഗളൂരു കോര്‍പറേഷന്‍ മേയര്‍ സ്ഥാനം കോണ്‍ഗ്രസിന്. കോണ്‍ഗ്രസിലെ ഗംഗാബികേ മല്ലികാര്‍ജുന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. രമിളാ ഉമാശങ്കറാമാണ് ഡെപ്യൂട്ടി മേയര്‍. കോര്‍പറേഷനിലെ 198 വാര്‍ഡുകളില്‍ 100 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്.

കോണ്‍ഗ്രസ് 76 വാര്‍ഡുകളിലും ജെഡിഎസ് 14 വാര്‍ഡുകളിലും വിജയിച്ചു. എന്നാല്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍മാര്‍ക്കൊപ്പം നഗരത്തില്‍നിന്നുള്ള ജനപ്രതിനിധികള്‍ക്കും വോട്ടുവകാശമുള്ളത് ബിജെപിക്ക് തിരിച്ചടിയായി.

130 വോട്ടുകള്‍ സ്വന്തമാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗംഗാബികേ മല്ലികാര്‍ജുന്‍ വിജയിച്ചത്. കര്‍ണാകട നിയമസഭാ തിരഞ്ഞെടുപ്പില്‍ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചതോടെ ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു.